Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് 26 കുപ്പി വിദേശ മദ്യം സ്വകാര്യ ബസില്‍ കടത്തുന്നതിനിടെ യുവാവ് പിടിയില്‍

നാദാപുരം: സ്വകാര്യ ബസില്‍ 26 കുപ്പി വിദേശ മദ്യം കടത്തുന്നതിനിടെ യാത്രക്കാരന്‍ പിടിയില്‍. സംഭവത്തില്‍ തിനൂര്‍ മുണ്ടാംകണ്ടം തലിപ്പിലിയത്ത് രാജീവന്‍ (45)നെയാണ് നാദാപുരം എക്‌സൈസ് സംഘം പിടികൂടിയത്.

നാദാപുരം പെരിങ്ങത്തൂര്‍ സംസ്ഥാനപാതയില്‍ എക്‌സൈസ് സംഘം നടത്തിയ വാഹനപരിശോധനക്കിടെ 26 കുപ്പികളിലായി 13 ലിറ്റര്‍ മാഹിയില്‍നിന്നുള്ള വിദേശമദ്യം പിടിച്ചെടുക്കുകയായിരുന്നു.

നാദാപുരം റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ എ.കെ. ശ്രീജിത്ത്, സി.ഇ.ഒ.മാരായ വി.സി. വിജയന്‍, പി.പി. ശ്രീജേഷ്, ഡ്രൈവര്‍ ഇ.കെ. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Exit mobile version