Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികൾ ഒളിവിൽ

കോഴിക്കോട്: എറണാകുളം സ്വദേശിനിയായ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയെ സുഹൃത്തുക്കൾ കൂട്ട ബലാത്സംഗത്തിനിരയാക്കി. സ്കൂളിൽ സഹപാഠികളായിരുന്ന രണ്ട് ആൺകുട്ടികൾ വീണ്ടും സൗഹൃദം സ്ഥാപിച്ച് പെൺകുട്ടിയെ ഹോസ്റ്റലിൽ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.

ഒളിവിൽ പോയ ഇരുവർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിക്രൂരമായി ബലാത്സംഗത്തിനിരയായ പെൺകുട്ടി അപകട നില തരണം ചെയ്തതായാണ് ലഭ്യമാകുന്ന വിവരം. കേസിൽ കസബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version