Site icon Fourteen Kerala – 14 Kerala News

വടകരയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

വടകര : വടകരയിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കടലിൽ വീണ പന്ത് എടുക്കുന്നതിനിടയിൽ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അനുചന്ദി(14)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്ന് ഉച്ചക്ക് 12:20 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. കടലിൽ അകപ്പെട്ട സ്ഥലത്തിന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. മത്സ്യത്തൊഴിലാളികൾ കരയ്ക്ക് എത്തിച്ച മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇന്നലെ വൈകുന്നേരം ഫുട്ബോൾ കളിക്കുന്നതിനിടെ കടലിൽ വീണ ബോൾ എടുക്കുമ്പോഴാണ് അനുചന്ദ് അപകടത്തിൽപ്പെട്ടത്. സംഭവത്തിനുശേഷം മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ നടത്തി വരികയായിരുന്നു. ഫയർഫോഴ്സും പോലീസും, രാവിലെ നേവിയുടെ ഹെലികോപ്റ്ററും പരിശോധനക്കുണ്ടായിരുന്നു.

Exit mobile version