Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് പ്രായ പൂർത്തിയാവാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചക്കേസ്; പ്രവാസി അറസ്റ്റിൽ

കോഴിക്കോട് : കോഴിക്കോട് നാദാപുരം തൂണേരിയിൽ പ്രായ പൂർത്തിയാവാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മുടവന്തേരി സ്വദേശി പാറോള്ളതിൽ ഇസ്മയിൽ (52 ) നെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകരാണ് സംഭവം ആദ്യം അറിഞ്ഞത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് കേസെടുത്തതിനെ തുടർന്ന് ഇസ്മയിൽ വിദേശത്തേക്ക് കടന്ന് കളഞ്ഞു. പിന്നീട് മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ഇസ്മയിൽ നാദാപുരം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Exit mobile version