Site icon Fourteen Kerala – 14 Kerala News

വിശ്വനാഥന്റെ ഷര്‍ട്ട് കണ്ടെത്തി; പോക്കറ്റിൽ ഉണ്ടായിരുന്നത് ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ ഷര്‍ട്ട് കണ്ടെത്തി. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പറമ്പില്‍ നിന്നാണ് ഷര്‍ട്ട് കിട്ടിയത്. പോക്കറ്റില്‍ ആകെ ഉണ്ടായിരുന്നത് കുറച്ച് ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും മാത്രമായിരുന്നു.

ഷര്‍ട്ട് ഇല്ലാത്തതിനാല്‍ കൊന്നു കെട്ടിത്തൂക്കി എന്ന പരാതി ബന്ധുക്കള്‍ ആദ്യഘട്ടത്തില്‍ ഉന്നയിച്ചിരുന്നു. അതേസമയം ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ റീ പോസ്റ്റുമോര്‍ട്ടം എന്ന ആവശ്യത്തില്‍ നിന്ന് കുടുംബം പിന്മാറിയതായി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.

Exit mobile version