Site icon Fourteen Kerala – 14 Kerala News

ഗവർണർക്ക് വധഭീഷണി; കോഴിക്കോട് സ്വദേശി പോലീസ് പിടിയിൽ

കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വധിക്കുമെന്ന് ഇമെയിലൂടെ ഭീഷണിപ്പെടുത്തിയ കോഴിക്കോട് സ്വദേശിയായ ഷംസുദ്ദീനെ പൊലീസ് പിടികൂടി. ഗവർണറെ പത്ത് ദിവസത്തിനകം വധിക്കുമെന്നായിരുന്നു ഇയാൾ അയച്ച ഇമെയിൽ സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഗവർണറുടെ ഓഫീസ് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.

വിഷയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സൈബർ പൊലീസിന്റെ നേതൃത്വത്തിൽ നടന്നു വന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് നിന്നാണ് ഇമെയിൽ അയച്ചത് എന്ന് കണ്ടെത്തിയ സൈബർ വിഭാഗം ലോക്കൽ പൊലീസിനെ വിവരമറിയിക്കുകയും തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Exit mobile version