Site icon Fourteen Kerala – 14 Kerala News

പൈപ്പ് നന്നാക്കാൻ വെട്ടിപ്പൊളിച്ച റോഡ് നവീകരിച്ചില്ല; താമരശ്ശേരി ടൗണിൽ അപകടക്കെണി

താമരശ്ശേരി: താമരശ്ശേരി ടൗണിൽ ദേശീയപാതയിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയതു നന്നാക്കാൻ റോഡ് വെട്ടിപ്പൊളിച്ചശേഷം നവീകരിക്കാത്തതുമൂലം വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാകുന്നു. റോഡിന്റെ മധ്യഭാഗത്താണ് ഇത്തരത്തിൽ അപകടകരമായി കുഴി നിലകൊള്ളുന്നത്. എതിർ വശത്ത് പൈപ്പ് പൊട്ടി ശുദ്ധ ജലം പാഴാവുകയും ചെയ്യുന്നുണ്ട്.

ഇതോടു ചേർന്ന് റോഡിൽ പല ഭാഗങ്ങളിലായി പൈപ്പ് പൊട്ടി വെള്ളമൊഴുകിയുണ്ടായ ചെറിയ കുഴികളിൽ വാഹനങ്ങൾ ചാടി അപകടം പതിവാണ്. ഏതു നേരവും രോഗികളുമായി താലൂക്ക് ആശുപത്രിയിലേക്ക് വാഹനങ്ങൾ എത്തുന്ന റോഡാണ് ഇത്തരത്തിൽ അപകട മേഖലയായി കിടക്കുന്നത്

Exit mobile version