Site icon Fourteen Kerala – 14 Kerala News

മാവൂർ കൂളിമാട് റോഡിൽ താത്തൂർ പൊയിൽ കാർ വൈദ്യുതപോസ്റ്റിൽ ഇടിച്ചുതകർന്നു

മാവൂർ : മാവൂർ കൂളിമാട് റോഡിൽ താത്തൂർ പൊയിൽ കയറ്റത്തിൽ കാർ വൈദ്യുതപോസ്റ്റിൽ ഇടിച്ചുതകർന്നു. അപകടത്തെ ത്തുടർന്ന് ഏറെനേരം മാവൂർ -കൂളിമാട് റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.

ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം.കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.

അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. വണ്ടൂർ കാട്ടുമുണ്ട സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കോഴിക്കോട്നിന്ന്‌ സ്വദേശത്തേക്ക് പോകുമ്പോഴാണ് അപകടം. അപകടത്തെ ത്തുടർന്ന് താത്തൂർപൊയിൽ പ്രദേശത്ത് വൈദ്യുതി മുടങ്ങി.

Exit mobile version