Site icon Fourteen Kerala – 14 Kerala News

പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ

കോഴിക്കോട് : പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് താമരശ്ശേരിയിൽ ആണ് സംഭവം.

കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത് (24)നെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റു ചെയതത്. യുവതിയുടെ വീട്ടിലേക്ക് അരുൺജിത്ത് കയറി വരുന്നത് കണ്ട അമ്മ വാതിൽ അടച്ചതിനാൽ വീടിനകത്തേക്ക് കയറാനായില്ല.

വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് ഒരു ലിറ്റർ പെട്രോളും, ലൈറ്ററും കണ്ടെടുത്തു. പ്രതി മുമ്പും പെൺകുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Exit mobile version