Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പതിമംഗലത്ത് വാഹനാപകടം; പ്രഭാത സവാരിക്കിറങ്ങിയ സ്കൂൾ അധ്യാപകന് ദാരുണാന്ത്യം

കോഴിക്കോട്: കുന്നമംഗലം പതിമംഗലത്ത് ഇന്ന് രാവിലെ 6 :30 ഓടെയാണ് അപകടം നടന്നത്. പ്രഭാത സവാരിക്കിറങ്ങിയ പതിമംഗലം അവ്വാ തോട്ടത്തിൽ രാജു ആണ് മരിച്ചത്. രാജുവിന്റെ മേൽ കാർ ഇടിച്ചു കയറുകയായിരുന്നു.

എറണാകുളത്തു നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്.റോഡ് സൈഡിൽ നിൽക്കുകയായിരുന്ന രാജുവിന്റെ ദേഹത്തേക്ക് കാർ ഇടിച്ചു കേറുകയായിരുന്നു.

കാർ ഡ്രൈവർ ഉറങ്ങിപോയതാകും അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റോഡിൻറെ എതിർ ദിശയിലേക്ക് വന്ന കാർ ഒരു ബൈക്കിൽ ഇടിക്കുകയും ചെയ്തു. രാജുവിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Exit mobile version