Site icon Fourteen Kerala – 14 Kerala News

ബജറ്റിൽ പ്രതിഷേധം: കോൺഗ്രസ് കളക്ടറേറ്റ് ധർണ നടത്തി

കോഴിക്കോട് : സംസ്ഥാന ബജറ്റിലെ നികുതി നിർദേശങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റ് ധർണ നടത്തി. കെ.പി.സി.സി. ജനറൽസെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനംചെയ്തു. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ അധ്യക്ഷതവഹിച്ചു.

ഡി.സി.സി. മുൻപ്രസിഡന്റ് കെ.സി. അബു, യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, എൻ. സുബ്രഹ്മണ്യൻ, ദിനേശ് പെരുമണ്ണ, എടക്കുനി അബ്ദുറഹ്മാൻ, രാജേഷ് കീഴരിയൂർ തുടങ്ങിയവർ സംസാരിച്ചു. കെ. രാമചന്ദ്രൻ, കെ.പി. ബാബു, മഠത്തിൽ നാണു, ഐ. മൂസ, ഹബീബ് തമ്പി, പി. മൊയ്തീൻ, കെ.ടി. ജെയിംസ്, ആദം മുൽസി, ഗൗരി പുതിയേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Exit mobile version