Site icon Fourteen Kerala – 14 Kerala News

ജില്ലാ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് തുടങ്ങി

കൊടുവള്ളി : ജില്ലാ ബേസ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് എളേറ്റിൽ എം.ജെ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.

ആൺകുട്ടികളുടെ വിഭാഗത്തിൽ യു.എച്ച്.എസ്.എസ്. ചാലിയം, എം.ജെ.എച്ച്.എസ്.എസ്. എളേറ്റിൽ, ഹസനിയ എ.യു.പി.എസ്. മുട്ടാഞ്ചേരി, നയൻ സ്ട്രൈക്കേഴ്സ് എന്നീ ടീമുകളും പെൺകുട്ടികളിൽ എം.ജെ.എച്ച്.എസ്.എസ്. എളേറ്റിൽ, സെയ്ന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്.എസ്. വടകര, ഹൈടെക് പബ്ലിക് സ്കൂൾ കല്ലാച്ചി, ഡയമണ്ട് ഫീൽഡേഴ്സ് മലബാർ എന്നീ ടീമുകളും സെമിഫൈനലിലെത്തി.

കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ.എ. ജബ്ബാർ ഉദ്ഘാടനംചെയ്തു. എം.എസ്. മുഹമ്മദ്‌ അധ്യക്ഷനായി.

പി.ടി. അബ്ദുൽ അസീസ്, എം.പി. മുഹമ്മദ്‌ ഇസ്ഹാഖ്, കെ. അബ്ദുൽ മുജീബ്, പി.കെ. സിറാജ്, ഫസീൽ അസ്ഹർ, അമ്പിളി രാഘവൻ, ഷബീർ ചുഴലിക്കര, എ.കെ. രജിഷ, ജസീം ബാസിൽ, ജില്ലാ ബേസ്ബോൾ അസോസിയേഷൻ സെക്രട്ടറി അനീസ് മടവൂർ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം പി. ഷഫീഖ് എന്നിവർ സംസാരിച്ചു. ദേശീയ കിരീടം നേടിയ കേരള ജൂനിയർ ടീം അംഗങ്ങളായ പി. ഹരിനന്ദന, ഡി. കൃഷ്ണനന്ദ എന്നിവരെ ആദരിച്ചു.

Exit mobile version