Site icon Fourteen Kerala – 14 Kerala News

പ്ലൈവുഡ് കമ്പനിയുടെ മറവില്‍ മയക്കുമരുന്ന് വിൽവപന; ഏഴു പേർ പിടിയിൽ

മൂവാറ്റുപുഴ: പ്ലൈവുഡ് കമ്പനിയുടെ മറവില്‍ എം.ഡി.എം.എ. അടക്കമുള്ള മയക്കുമരുന്നുകളുടെ കച്ചവടം നടത്തിവന്ന ഏഴു പേരെ എക്‌സൈസ് സംഘം പിടികൂടി. മൂവാറ്റുപുഴ മുളവൂര്‍ പൊന്നിരിക്കപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഡെക്ക് വുഡ് ഇന്ത്യ ട്രേഡിങ് കമ്പനി എന്ന സ്ഥാപനത്തിന്റെ മറവില്‍ മയക്കുമരുന്ന് വിപണനവും ഉപഭോഗവും നടത്തിവന്നവരാണ് പിടിയിലായത്.

മുളവൂര്‍ സ്വദേശികളായ മുതിരക്കാലായില്‍ ആസിഫ് അലി, ചിറയത്ത് ഇബ്രാഹിം ബാദുഷ, കരോട്ടുപറമ്പില്‍ സലിം മുഹമ്മദ് (ഡെക്കോ), പുത്തന്‍വീട്ടില്‍ അന്‍വര്‍ സാദിഖ്, അറയ്ക്കക്കുടിയില്‍ മുഹമ്മദ് അല്‍ത്താഫ്, മേക്കപ്പടിക്കല്‍ മുഹമ്മദ് അസ്ലം (അസ്ലംകുട്ടി), പേഴുംകാട്ടില്‍ അനസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് രാസലഹരിയായ എം.ഡി.എം.എ.യും കഞ്ചാവും പിടിച്ചെടുത്തു.

എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുനില്‍ ആന്റോയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പ്ലൈവുഡ് ബിസിനസിന്റെ മറവില്‍ ബെംഗളൂരുവില്‍ നിന്നാണ് ഇവര്‍ എം.ഡി.എം.എ. കൊണ്ടുവന്നിരുന്നത്. കഞ്ചാവും ഇതോടൊപ്പം മറ്റിടങ്ങളില്‍നിന്ന് എത്തിച്ചിരുന്നു.

Exit mobile version