Site icon Fourteen Kerala – 14 Kerala News

വടകരയില്‍ 64 കുപ്പി വിദേശമദ്യവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍

വടകര: 64 കുപ്പി വിദേശമദ്യവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍. ഇരിങ്ങല്‍ അയനിക്കാട് ആവിത്താരേമ്മല്‍ സഞ്ജു (29), മൂടാടി ചിങ്ങപുരം പതി നൊന്നാംകണ്ടം കുനിയില്‍ ഷനീഷ് (30 ) എന്നിവരാണ് പിടിയിലായത്. മദ്യം കടത്താന്‍ ഉപയോഗിച്ച കെഎല്‍ 56 യു 2877 നമ്പര്‍ പള്‍സര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു.

ജോയന്റ് എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരി ശോധന നടത്തിയത്. ദേശീയ പാതയില്‍ ചോറോട് റെയില്‍വേ മേല്‍പാലത്തിന് സമീപത്തുവെച്ച് മാഹിയി ല്‍നിന്ന് ബൈക്കില്‍ മദ്യം കടത്തിക്കൊണ്ടുവരുമ്പോഴാണ് പ്രതികള്‍ എക്‌സൈസിന്റെ പിടിയിലായത്. വട കര എക്‌സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റിവ് ഓഫിസര്‍ ടി.ജെ. രഞ്ജിത്ത് സിവില്‍ എക്‌സൈസ് ഓഫി സര്‍മാരായ പി. വിജേഷ്, എം.പി. വിനീത്, കെ. സിനീഷ്, ഇ.എം. മുസ്ബിന്‍ എന്നിവര്‍ പരിശോധനയില്‍ പ ങ്കെടുത്തു.

Exit mobile version