Site icon Fourteen Kerala – 14 Kerala News

കായക്കൊടിയിൽ കാർ കനാലിലേക്ക് മറിഞ്ഞു അപകടം; നാലു വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് : വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ കായക്കൊടി കനാലിലേക്ക് മറിഞ്ഞു അപകടം. ഗ്രാമപഞ്ചായത്തിലെ കരേക്കുന്ന് വാർഡിലാണ് സംഭവം നടന്നത്. നാല് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു കനാലിലേക്ക് മറിയുകയായിരുന്നു.

സംഭവം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാർ കാറിൽ ഉള്ളവരെ രക്ഷപ്പെടുത്തി. പരിക്കേൽക്കാതെ വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവം നടന്ന ഉടനെ പതിനഞ്ചാം വാർഡ് മെമ്പർ അബ്ദുൽ റഫീഖ് കൊടുവങ്ങൽ സംഭവ സ്ഥലത്തെത്തുകയും രക്ഷാ പ്രവർത്തനത്തിന്റെ മേൽനോട്ടം വഹിക്കുകയും ചെയ്തു.

തൊട്ടിൽപ്പാലം പോലീസിലും, ഫയർഫോഴ്സിലും വിവരം അറിയിച്ചിട്ടുണ്ട്. കരേക്കുന്ന്- കായക്കൊടി കനാലിൽ നിന്നും കാർ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കുവാനുള്ള ശ്രമം ആരംഭിച്ചു.

Exit mobile version