Site icon Fourteen Kerala – 14 Kerala News

ഹെൽത്ത്കാർഡിനായി തിരക്കേറുന്നു

കോഴിക്കോട് : ഹോട്ടൽജീവനക്കാർക്ക് ഹെൽത്ത്കാർഡ് നിർബന്ധമാക്കിയതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രിയിലും നീണ്ടനിരയാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം ഓഫീസിനുമുന്നിൽ. ഇതരസംസ്ഥാനത്തൊഴിലാളികളടക്കം ഒട്ടേറെപ്പേരാണ് ഹെൽത്ത്കാർഡിനായി എത്തുന്നത്. വരുംദിവസങ്ങളിലും തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലർക്കും രണ്ടുമണിക്കൂറോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണ്.

ഹെൽത്ത്കാർഡ് വിതരണം വർഷങ്ങളായി നടക്കുന്നതാണ്. ഇപ്പോൾ ഹോട്ടൽജീവനക്കാർക്ക് നിർബന്ധമാക്കിയതുകൊണ്ട് തിരക്ക് വർധിക്കുന്നുണ്ടെന്ന് ഡോ. ശശികുമാർ പറഞ്ഞു. ദിവസവും രാവിലെ ഏഴുമുതൽ ഒമ്പതുവരെയും വൈകീട്ട് 5.30 മുതൽ തീരുന്നതുവരെയും വിതരണംചെയ്യും.

Exit mobile version