Site icon Fourteen Kerala – 14 Kerala News

ഓട്ടോറിക്ഷയിൽ മിനിലോറി ഇടിച്ച് അയൽവാസികളായ യുവാക്കൾ മരിച്ചു

ഓട്ടോറിക്ഷയിൽ മിനിലോറി ഇടിച്ച് ചികിത്സയിലായിരുന്ന അയൽവാസികളും സുഹൃത്തുക്കളുമായ രണ്ട് യുവാക്കൾ മരിച്ചു. കൊല്ലം വടക്കേവിള വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിനടുത്ത് മണക്കാട് ന്യൂനഗറിൽ നവാസ് മൻസിലിൽ പരേതനായ നവാസിന്റെയും റജിലയുടെയും മകൻ സെയ്ദലി (24), പാലത്തറ ബോധിനഗർ 181 എ മണ്ണാനത്ത് വീട്ടിൽ ജയകൃഷ്ണന്റെയും റീനയുടെയും മകൻ വൈശാഖ് (23) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെ ബൈപ്പാസിൽ ശ്രീനാരായണ പബ്ലിക് സ്കൂൾ ജംഗ്ഷനടുത്തായിരുന്നു അപകടം. സെയ്ദലി ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ മിനിലോറി ഇടിക്കുകയായിരുന്നു.

സെയ്ദലിയെയും വൈശാഖിനെയും സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈശാഖും പിന്നീട് സെയ്ദലിയും മരിച്ചു. പാലത്തറ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു സെയ്ദലി. ഭാര്യ: ഫാത്തിമ.പാലത്തറ സാരഥി മോട്ടോഴ്സിലെ ജീവനക്കാരനായിരുന്നു വൈശാഖ്. സഹോദരൻ: വിശാഖ്.

Exit mobile version