Site icon Fourteen Kerala – 14 Kerala News

ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

കോട്ടയം : കൊല്ലപ്പള്ളി വാളികുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. ചെങ്ങന്നൂര്‍ ഐഎച്ച്ആർഡി കോളേജ് വിദ്യാർത്ഥി അസ്ലം അയൂബ് ആണ് മരിച്ചത്.

സുഹൃത്ത് യശ്വന്ത് മനോജിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളജിൽ ഒന്നാം വർഷ വിദ്യാര്‍ത്ഥികളാണ്. ഇല്ലിക്കല്‍ കല്ല് സന്ദര്‍ശനത്തിന് ശേഷം മടങ്ങിവരും വഴിയാണ് അപകടമുണ്ടായത്.

മേലുകാവ് റൂട്ടില്‍ വാളികുളത്താണ് അപകടമുണ്ടായത്. മൂലമറ്റത്തേയ്ക്ക് പോവുകയായിരുന്ന ദേവി എന്ന സ്വകാര്യ ബസിലാണ് ബൈക്ക് ഇടിച്ചുകയറിയത്. പിന്നിലിരുന്നയാള്‍ ബസിന്റെ ചില്ലിലിടിച്ചാണ് താഴെ വീണത്.

Exit mobile version