Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി മുഹമ്മദ് അൻഫാസ് (23) ആണ് മരിച്ചത്.

മുണ്ടൂരിനും നാരങ്ങത്തോടിനുമിടയിൽ കാട്ടിപ്പോയിൽ ഭാഗത്ത് വെച്ചായിരുന്നു അപകടം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി എട്ടോടെയായിരുന്നു മരണം.അപകടത്തിൽ പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്.

Exit mobile version