Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു

താമരശ്ശേരി: മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധി പാര്‍ക്കില്‍ ഗാന്ധി സ്മൃതി സംഗമവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി പി സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി ഗിരീഷ് കുമാര്‍, യു ഡി എഫ് കണ്‍വീനര്‍ ടി ആര്‍ ഒ കുട്ടന്‍ മാസ്റ്റര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഖദീജ സത്താര്‍, വാര്‍ഡ് മെമ്പര്‍ അഡ്വ. ജോസഫ് മാത്യു, കെ സരസ്വതി, ഷഹീര്‍ എരഞ്ഞോണ, സി മുഹ്‌സിന്‍, സത്താര്‍ പള്ളിപ്പുറം, സുമരാജേഷ്, എസ് ബാബു ആനന്ദ്, അമീറലി കോരങ്ങാട്, എം പി സി ജംഷിദ്, ബാലകൃഷ്ണന്‍, എം സി നാസിമുദ്ദീന്‍, രാജേഷ് കോരങ്ങാട് എന്നിവര്‍ സംസാരിച്ചു.

Exit mobile version