Site icon Fourteen Kerala – 14 Kerala News

ചുരത്തില്‍ KSRTC ബസിന്റെ ബ്രേക്ക് പോയി; ഡ്രൈവറുടെ മനോധൈര്യം യാത്രക്കാരെ രക്ഷിച്ചു

കല്പറ്റ: താമരശ്ശേരി ചുരത്തിലെ വ്യൂപോയന്റില്‍ വെച്ച് നിറയെ യാത്രക്കാരുമായെത്തിയ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ബ്രേക്ക് പോയി. ഹാന്‍ഡ് ബ്രേക്കിട്ട് ബസ് നിര്‍ത്തി ഡ്രൈവര്‍ സി. ഫിറോസ് യാത്രക്കാരെ രക്ഷിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചേമുക്കാലിന് കോഴിക്കോട്ടേക്ക് പോവുന്നതിനിടെയാണ് സംഭവം.

ബെംഗളൂരുവില്‍നിന്ന് വരുകയായിരുന്ന സൂപ്പര്‍ഡീലക്‌സ് എയര്‍ബസില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ കായികതാരങ്ങളടക്കം 37 യാത്രക്കാരുണ്ടായിരുന്നുവെന്ന് ഫിറോസ് പറഞ്ഞു. എല്ലാവരും ഉറക്കത്തിലായതിനാല്‍ ബ്രേക്കിട്ട് ബസ് നിര്‍ത്തിയശേഷമാണ് യാത്രക്കാര്‍ വിവരമറിയുന്നത്. തൊട്ടുമുന്നില്‍ വലിയതാഴ്ചയാണ്. അഥവാ ബസ് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വന്‍ അപകടമാണുണ്ടാവുക. ആ നിമിഷം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വിറയല്‍ വരുകയാണെന്ന് ഫിറോസ് പറഞ്ഞു. ഒന്നുകില്‍ ഹാന്‍ഡ്‌ബ്രേക്കിട്ട് നിര്‍ത്തുക, അല്ലെങ്കില്‍ വലതുവശത്തെ പാറയില്‍ ചെന്ന് ഇടിച്ചുനിര്‍ത്തുക ഈ രണ്ടുവഴികളേ മുന്നിലുണ്ടായിരുന്നുള്ളൂ. ആരുടെയൊക്കെയോ പ്രാര്‍ഥനകൊണ്ട് ഒരു പ്രശ്‌നവുമില്ലാതെ രക്ഷപ്പെട്ടു.
Exit mobile version