Site icon Fourteen Kerala – 14 Kerala News

കൊയിലാണ്ടിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോഴിക്കോട് മുത്താമ്പി സ്വദേശിനി പുത്തലത്ത് ലേഖയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ഭർത്താവ് രവീന്ദ്രൻ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പതിവായി ഇരുവരും തമ്മിൽ തർക്കം ഉണ്ടാകാറുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. രവീന്ദ്രനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

പൊലീസ് വീട്ടിലെത്തിയാണ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൂലിപ്പണിക്കാരനാണ് രവീന്ദ്രൻ. ഇവർക്ക് മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു മകളുമുണ്ട്.

Exit mobile version