Site icon Fourteen Kerala – 14 Kerala News

കാവനൂരിൽ തെരുവുനായ് ആക്രമണം; നാലുപേർക്ക് പരിക്ക്

മലപ്പുറം: കാവനൂർ പഞ്ചായത്തിൽ തെരുവുനായ് ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ 11ന് ആലുങ്ങപറമ്പ്, പാലക്കാപറമ്പ്, തഖ്‍വാബാദ് പ്രദേശങ്ങളിലാണ് സംഭവം. ആദ്യം ആലുങ്ങപറമ്പിൽ യുവതിക്ക് നേരെയാണ് നായുടെ ആക്രമണമുണ്ടായത്. തുടർന്ന് 200 മീറ്റർ അകലെ മറ്റൊരു യുവതിക്ക് നേരെയും ആക്രമണമുണ്ടായി.

പിന്നീട് ഒരു വീടിന്റ അടുക്കളയിൽ കയറിയാണ് രണ്ടുപേരെ നായ് ആക്രമിച്ചത്. നാലുപേർക്കും കാലിനാണ് പരിക്കേറ്റത്. മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ആട് ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്കുനേരെയും ആക്രമണമുണ്ടായി.

കാവനൂർ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

Exit mobile version