Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട് : കല്ലായിയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫി (37) ആണ് പരിക്കേറ്റയാള്‍. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

ട്രെയിന്‍ വരുമ്പോള്‍ മൂന്നുപേരും ട്രാക്കിലിരിക്കുകയായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ട് എഴുന്നേറ്റ് മാറാന്‍ ശ്രമിക്കുമ്പോഴേക്കും ട്രെയിന്‍ ഇടിക്കുകയായിരുന്നു. കണ്ണൂര്‍- കോയമ്പത്തൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്.

Exit mobile version