Site icon Fourteen Kerala – 14 Kerala News

യൂത്ത് കോൺഗ്രസ് എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു

ഓമശ്ശേരി : നിയോജകമണ്ഡലം സമ്മേളനത്തിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് കൊടുവള്ളി അസംബ്ലി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “പടയൊരുക്കം” എക്സിക്യൂട്ടീവ് ക്യാമ്പ് ഓമശ്ശേരി ഇസ്ലാമിക് സെൻറർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

നിയോജകമണ്ഡലം പ്രസിഡണ്ട് ഷമീർ ഓമശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന ക്യാമ്പിൽ വിവിധ സെഷനുകളിൽ ജെസിഐ ഇൻറർനാഷണൽ ട്രെയിനർ പ്രമോദ് ഫറോക്ക്, ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ് എന്നിവർ ക്ലാസ് എടുത്തു. ക്യാമ്പിന്റെ സമാപന സംഗമം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആർ.ഷഹീൻ മുഖ്യപ്രഭാഷണം നടത്തി. വി പി ദുൽക്കിഫിൽ, ബവിത്ത് മാലോള്‍, വി ടി നിഹാൽ, എ അരവിന്ദൻ, ടി എം രാധാകൃഷ്ണൻ ,സിജി കൊട്ടാരത്തിൽ ,പ്രേംജി ജെയിംസ്, സി കെ ജലീൽ, അശോകൻ, ടി കെ പി അബൂബക്കർ, മനോജ് മാസ്റ്റർ, പ്രത്യുഷ് എലത്തൂർ തുടങ്ങിയവർ സംസാരിച്ചു.

Exit mobile version