Site icon Fourteen Kerala – 14 Kerala News

അപൂർവ ശസ്ത്രക്രിയയിലൂടെ മൂന്നുകിലോ വലുപ്പമുള്ള ട്യൂമർ നീക്കി

കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയയിലൂടെ വയോധികന്റെ ശ്വാസകോശത്തിന് സമീപത്തെ മൂന്ന് കിലോയോളം തൂക്കമുള്ള ട്യൂമർ നീക്കംചെയ്തു. എലഞ്ഞിക്കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ (70) ആണ് ശസ്ത്രക്രിയക്ക്‌ വിധേയനായത്. ഏഴുവർഷത്തോളമായി ശ്വാസതടസ്സവും നെഞ്ചുവേദനയും കാരണം ബുദ്ധമുട്ടുകയായിരുന്നു കുഞ്ഞിക്കണ്ണൻ. വലത് ശ്വാസകോശത്തിന് സമീപം ട്യൂമർ വ്യാപിച്ച് ശ്വാസതടസ്സം ഗുരുതരമായോടെയാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്.

കാർഡിയോ വാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി വിഭാഗം മേധാവി ഡോ. എസ്. രാജേഷ്, ഡോ. ആനന്ദ്, ഡോ. അർജുൻ, ഡോ. വിനുത, ഡോ. രശ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. നഴ്‌സുമാരായ എസ്. സുജിത്കുമാർ, ജിൽജിത്, ധനജ, ദീപ, ജീവനക്കാരായ അനിത, രമ്യ എന്നിവരും പങ്കാളികളായി.

Exit mobile version