Site icon Fourteen Kerala – 14 Kerala News

കല്ലാച്ചിയില്‍ ക്ഷേത്രോത്സവത്തിനിടയിലെ സംഘഷം നിയന്ത്രിക്കാന്‍ സ്ഥലത്തെത്തിയ പോലീസിനു നേരെ അക്രമം

നാദാപുരം: കല്ലാച്ചിയില്‍ ക്ഷേത്രോത്സവത്തിനിടയിലെ സംഘഷം നിയന്ത്രിക്കാന്‍ സ്ഥലത്തെത്തിയ പോലീസിനു നേരെ അക്രമം. വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്തു. രണ്ടു പേര്‍ കസ്റ്റഡയില്‍. കല്ലാച്ചി സ്വദേശികളായ മഹേഷ്, ഷിജില്‍ എന്നിവരെ കസ്റ്റഡിയിലെടുത്തത്.. കല്ലാച്ചി വലിയപറമ്പത്ത് മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവത്തിനിടയില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.

യുവാക്കള്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തിനിടയാക്കുകയായിരുന്നു. സ്ഥലത്തെത്തിയ കണ്‍ട്രോള്‍ റൂം എസ്‌ഐക്കും പോലീസുകാരനുമാണ് മര്‍ദനമേറ്റത്. പിന്നാലെ സിഐയുടെ നേതൃത്വത്തില്‍ എത്തിയ സംഘം കല്ലാച്ചി സ്വദേശികളായ മഹേഷ്, ഷിജില്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടയിലാണ് പോലീസ് വാഹനത്തിന്റെ പിന്‍ഭാഗം ഗ്ലാസ് തകര്‍ത്തത്.

Exit mobile version