Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി മേരിമാതാ കത്തീഡ്രൽ തിരുനാളിന് കൊടിയേറി

താമരശ്ശേരി: താമരശ്ശേരി മേരിമാതാ കത്തീഡ്രലിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി. രൂപതാ വികാരി ജനറൽ മോൺ.ജോൺ ഒറവുങ്കര കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഇടവക വികാരി ഫാ.മാത്യു പുളിമൂട്ടിൽ, ഫാ.നിധീഷ് മോളേകുന്നേൽ എന്നിവർ സഹകാർമികരായി.

പ്രധാന തിരുനാൾ ദിനമായ ശനിയാഴ്ച മോൺ.ജോർജ് ചേലക്കലിന്റെ മുഖ്യകാർമികത്വത്തിലാണ് കർമ്മങ്ങൾ നടക്കുക. 5 മണിക്ക് വിശുദ്ധ കുർബാന, ലദീഞ്ഞ്, ഏഴുമണിക്ക് മിനി ബൈപ്പാസ് വഴി താമരശ്ശേരി ടൗൺ ചുറ്റി പ്രദക്ഷിണം, വാദ്യമേളങ്ങൾ, ആകാശ വിസ്മയം എന്നിവ ഉണ്ടായിരിക്കും.

Exit mobile version