Site icon Fourteen Kerala – 14 Kerala News

ദേശീയ റോഡ്‌ സുരക്ഷാ വാരാഘോഷം: മധുര പലഹാര വിതരണവും നോട്ടീസ് വിതരണവും ശ്രദ്ധേയമായി

കോഴിക്കോട്: ദേശീയ റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ റോഡ് നിയമങ്ങൾ പാലിച്ചുവരുന്ന ഡ്രൈവർമാർക്ക് കോഴിക്കോടൻസ് ബേക്കറി ഒരുക്കിയ മധുരപലഹാരങ്ങളും ഒപ്പം ബോധവത്കരണ നോട്ടീസുകളും വിതരണം ചെയ്തു.

കോഴിക്കോട് ആർ.ടി.ഒ പി.ആർ സുമേഷ് വിതരണം ഉദ്ഘാടനം ചെയ്തു. ജോയന്റ് ആർ.ടി.ഒ കെ.ബി രഘു, എൻഫോഴ്സ്‌മെന്റിലെയും കോഴിക്കോട് ആർ.ടി.ഒയിലെയും അസിസ്റ്റന്റ് മോട്ടോർ ഇൻസ്പെക്ടർമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Exit mobile version