Site icon Fourteen Kerala – 14 Kerala News

മുൻ എംഎൽഎ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു

കോഴിക്കോട് : മുൻ എംഎൽഎയും  മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ്(90) അന്തരിച്ചു . ഇന്ന് പുലർച്ചെ അഞ്ചോടെ എടച്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗങ്ങളാൽ വിശ്രമജീവിതം നയിച്ചു വരിയായിരുന്നു.

മേപ്പയ്യൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. നാദാപുരം മേഖലയിലെ സമാധാന പ്രവർത്തനങ്ങളിൽ വലിയ പങ്കുവഹിച്ച നേതാവാണ് ഓർമയാകുന്നത്.

ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് എടച്ചേരി നെല്ലൂർ ജുമാമസ്തിജ് ഖബറിസ്ഥാനിൽ നടക്കും.

Exit mobile version