Site icon Fourteen Kerala – 14 Kerala News

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു കിലോയിലേറെ സ്വര്‍ണമിശ്രിതം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു കിലോയിലേറെ സ്വര്‍ണമിശ്രിതം പിടികൂടി. ജിദ്ദയില്‍ നിന്നും റിയാദ് വഴി എത്തിയ യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണ മിശ്രിതം പിടികൂടിയത്. മഞ്ചേരി തുവ്വൂര്‍ പാലക്കാവേ കാവന്നയില്‍ അഷറഫ് (54) എന്ന ആളില്‍ നിന്നുമാണ് 55 ലക്ഷത്തോളം രൂപ വിലവരുന്ന 1063 ഗ്രാം സ്വര്‍ണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് കോഴിക്കോട് നിന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിമാനത്താവളത്തില്‍ എത്തിയത്. സ്വര്‍ണ മിശ്രിതം കാള്‍ രൂപത്തില്‍ 4 പായ്ക്കറ്റുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് വെച്ചായിരുന്നു കംസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജെ ആനന്ദ് കുമാറിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സുപ്രണ്ടുമാരായ പ്രകാശ് എം, റജീബ്, കപില്‍ ദേവ് സുനിറ, ഇന്‍സ്‌പെക്ടര്‍ മാരായ മുഹമ്മ ഫൈസല്‍, ഹെഡ് ഹവില്‍ദാര്‍ സന്തോഷ് കുമാര്‍, എം, ഇ.വി. മോഹനന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.

Exit mobile version