Site icon Fourteen Kerala – 14 Kerala News

പനമരം പരക്കുനി പുഴയില്‍ മുതലയുടെ ആക്രമണം; യുവതിയുടെ കൈക്ക് പരിക്ക്

പനമരം : പരക്കുനി പുഴയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു. പനമരം പരക്കുനി കോളനിയില സരിത (40) ക്കാണ് പരിക്കേറ്റത്. സരിതയും സഹോദരിയും ഉച്ചക്ക് 12.30 ഓടെ തുണിയാലക്കാന്‍ പുഴയില്‍ പോയപ്പോള്‍ ആയിരുന്നു സംഭവം.

വെള്ളത്തിനടിയില്‍ നിന്നും മുതല പെട്ടന്ന് ഉയര്‍ന്ന് വന്ന് കൈക്ക് കടിക്കുകയായിരുന്നുവെന്നും പെട്ടന്ന് കൈ കുടഞ്ഞതിനാല്‍ കൂടുതല്‍ പരിക്ക് പറ്റിയില്ലെന്നും സരിത പറഞ്ഞു.

സരിതയെ പനമരം സി എച് സി യില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ കൈക്ക് ഏറ്റത് നിസാര പരിക്കാണ്. ആദ്യമായാണ് പനമരം പുഴയില്‍ മുതലയുടെ ആക്രമണം ഉണ്ടാവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

Exit mobile version