Site icon Fourteen Kerala – 14 Kerala News

ഹെൽത്ത് കെയർ ക്ലിനിക്കിൽ മോഷണം: രണ്ടുപേർ പിടിയിൽ

നാദാപുരം : ന്യൂക്ലിയസ് ഹെൽത്ത് കെയർ ക്ലിനിക്കിലെ ഇലക്‌ട്രിക് സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ.

നാദാപുരം കാഞ്ഞിരോളികണ്ടി അനീഷ് (36,) ചേലക്കാട് പുളിയുള്ള മoത്തിൽ അബൂബക്കർ (55) എന്നിവരെയാണ് നാദാപുരം പോലീസ് പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ഇലക്‌ട്രിക് സാധനങ്ങളുമായി കണ്ടതോടെയാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

നാദാപുരം ന്യൂക്ലിയസ് ഹെൽത്ത് കെയറിൽനിന്നുള്ള സാധനങ്ങളാണ് ഇവരിൽനിന്ന്‌ കണ്ടെടുത്തതെന്നും പോലീസ് പറഞ്ഞു.

Exit mobile version