Site icon Fourteen Kerala – 14 Kerala News

കൊയിലാണ്ടി പുളിയഞ്ചേരിയില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചനിലയില്‍

കൊയിലാണ്ടി: പുളിയഞ്ചേരി സ്വദേശിനിയായ യുവതിയുടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചനിലയില്‍. പുളിയഞ്ചേരി പാലോളിത്താഴ നസീബയുടെയും പള്ളിക്കര സ്വദേശി റഹീസിന്റെയും മകള്‍ ഹാനിയ ആണ് മരിച്ചത്.

രാത്രി പാല് കൊടുത്ത് ഉറക്കിയ കുഞ്ഞിനെ രാവിലെ വീണ്ടും പാല് കൊടുക്കാനായി എടുത്തപ്പോള്‍ അനക്കമില്ലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version