Site icon Fourteen Kerala – 14 Kerala News

ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപാന സംഘത്തിന്റെ അതിക്രമം; 2 പേര്‍ പിടിയിലായി

ഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാര്‍ക്ക് നേരെ മദ്യപാന സംഘത്തിന്റെ അതിക്രമം. ഡല്‍ഹി-പാറ്റ്‌ന ഇന്‍ഡിഗോ വിമാനത്തില്‍ ഞായറാഴ്ച്ച രാത്രിയാണ് സംഭവമുണ്ടായത്. മദ്യപിച്ച ശേഷം വിമാനത്തില്‍ കയറിയ മൂന്നംഗ സംഘം ആദ്യം ബഹളം വെക്കാന്‍ തുടങ്ങി.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യമുണ്ടായതിനാല്‍ എയര്‍ഹോസ്റ്റസ് ഇടപെട്ടതിനെ തുടര്‍ന്ന് സംഘം എയര്‍ഹോസ്റ്റസിന് നേരെയും അതിക്രമം നടത്തി. പാറ്റ്‌നയിലെത്തിയ ഉടനെ രണ്ട് പേരെ സിഐഎസ്എഫിന് കൈമാറി. ഒരാള്‍ പാറ്റ്‌ന വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെട്ടതായാണ് വിവരം.

സംഭവം സ്ഥിരീകരിച്ച ഇന്‍ഡിഗോ വിമാനക്കമ്പനി പോലീസിന് പരാതി കൈമാറിയതായും പറഞ്ഞു. എയര്‍ ഇന്ത്യാ വിമാനത്തില്‍ വയോധികയ്ക്ക് നേരെ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെയാണ് ഇന്‍ഡിഗോ വിമാനത്തില്‍ ഇത്തരത്തില്‍ അതിക്രമം നടന്നത്.

Exit mobile version