Site icon Fourteen Kerala – 14 Kerala News

കലോത്സവം കണ്ട് മടങ്ങവേ ബസ് തട്ടി പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ടു ഭര്‍ത്താവിനൊപ്പം വീട്ടിലേക്കു മടങ്ങവേ ബസ് തട്ടി പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഏടക്കാട് സര്‍വശ്രീയില്‍ സുരേഷിന്റെ ഭാര്യ ഷൈജയാണ് (45) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇംഗ്ലിഷ് പള്ളിക്കു സമീപമായിരുന്നു അപകടം. സ്വകാര്യ ആശുപ്രതിയില്‍ ചികിത്സയിലായിരുന്നു.

മകള്‍: ശ്യാംഭവി (ദേവഗിരി കോളജ് അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി) പിതാവ്: പുറക്കാട്ടിരി ഇറവക്കണ്ടി രാധാകൃഷ്ണന്‍ നായര്‍ (റിട്ട. സിഐ) മാതാവ്: ശാന്ത. സഹോദരങ്ങള്‍ : ഷൈമ, ജംനേഷ് (ഉണ്ണി). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.

Exit mobile version