Site icon Fourteen Kerala – 14 Kerala News

പുരാവസ്തു മോഷ്ടിച്ച് വിൽപന; കലോത്സവ പ്രത്യേക പരിശോധനയിൽ പ്രതി പിടിയിൽ

കോഴിക്കോട് : വസ്തുക്കൾ മോഷ്ടിച്ച് വിൽപന നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. വടകര സ്വദേശി താനിയുള്ള പറമ്പിൽ നൗഷാദ് (35) ആണ് പിടിയിലായത്. ഇയാളുടെ കൂട്ടാളി കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അരലക്ഷം രൂപയോളം വിലവരുന്ന പുരാവസ്തുക്കളാണ് ഇവർ മോഷ്ടിച്ചത്. മോഷണ വസ്തുക്കൾ വടകരയെത്തിച്ച് കൈമാറ്റം ചെയ്യാനായിരുന്നു പ്രതികളുടെ പദ്ധതി.

സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.ഇ.ബൈജുവിന്റെ നിർദേശപ്രകാരം കസബ പൊലീസും സിറ്റി ക്രൈം സ്ക്വാഡും നഗരത്തിൽ വിവിധ ഭാഗങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തിയിരുന്നു. ഇതിനിടെയാണ് നൗഷാദ് പിടിയിലായത്.

കസബ പൊലീസ് ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത് കസബ പൊലീസ് സബ് ഇൻസ്പെക്ടർമാരായ റസാഖ്,  അനീഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സന്തോഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Exit mobile version