Site icon Fourteen Kerala – 14 Kerala News

പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകള്‍ പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു

കുന്നമംഗലം: പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു.  കായലം എ.എല്‍.പി സ്‌കൂള്‍ കുവ്വില്‍ റോഡ്, ചാലിപ്പാടം പുന്നാറമ്പത്ത് റോഡ് എന്നിവയാണ് നവീകരണം പൂര്‍ത്തീകരിച്ച് തുറന്നു കൊടുത്തത്.

എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കായലം എ.എല്‍.പി സ്‌കൂള്‍ കുവ്വില്‍ റോഡിന് 3.45 ലക്ഷം രൂപയും ചാലിപ്പാടം പുന്നാറമ്പത്ത് റോഡിന് 4.85 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.

പെരുവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുധ കമ്പളത്ത്, ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ അബൂബക്കര്‍, ബ്ലോക്ക് മെമ്പര്‍ ടി.പി മാധവന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ രേഷ്മ തെക്കേടത്ത്, രാജേഷ് കണ്ടങ്ങൂര്‍, പി അനിത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം വേണു, എം.എം പ്രസാദ്, മുസ്തഫ തയ്യില്‍, സുധാകരന്‍ കുവ്വില്‍, സന്തോഷ് പുത്തലത്ത്, പി പ്രഭീഷ്, പി.എം സന്തോഷ് എന്നിവര്‍ സംസാരിച്ചു.

Exit mobile version