Site icon Fourteen Kerala – 14 Kerala News

മൂടാത്ത നിലയിൽ; അപകടം ക്ഷണിച്ചു വരുത്തി ഓവു ചാലുകൾ

കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവം സംഘാടക മികവുകൊണ്ടും ജനബാഹുല്യം കൊണ്ടും ശ്രദ്ധേയമാകുന്നു. കോവിഡിന് ശേഷമുള്ള ആദ്യ സംസ്ഥാന കലോത്സവം എന്ന പ്രത്യേകത കൂടിയുണ്ട് 61-ാമത് സംസ്ഥാന കലോത്സവത്തിന്.

തിരക്കേറിയ റോഡുകളും പാതയോരങ്ങളും പതിവ് കാഴ്ചയാണ്. പക്ഷേ പല വേദിക്ക് മുമ്പിലും ഓവുചാല്‍ മൂടാത്തത് അപകടം ക്ഷണിച്ചു വരുത്തുന്നു.

വേദി രണ്ട് സാമൂതിരി സ്കൂൾ തളിയുടെ പ്രവേശന കവാടത്തിലുള്ള ചെറിയ റോഡിലെ വളവിലാണ് അപകടം ക്ഷണിച്ചു വരുത്തി ഓവുചാലുള്ളത്. മിനിറ്റ്കളുടെ വ്യത്യാസത്തിൽ നൂറുകണക്കിന് വാഹനങ്ങളും നിരവധി യാത്രക്കാരുമാണ് നടന്നു പോകുന്നത്.

ഇന്നലെ ഓവുചാലിൽ വീണ് ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു. ഇക്കാര്യത്തിൽ അധികൃതരുടെ അടിയന്തരശ്രദ്ധ പതിയുമെന്നാണ് ജനങ്ങളുടെയും കലോത്സവ പ്രേമികളുടെയും വിശ്വാസം.

Exit mobile version