Site icon Fourteen Kerala – 14 Kerala News

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 1.05 കിലോ സ്വര്‍ണം പിടികൂടി; മലപ്പുറം സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീന്റെ കൈയ്യില്‍ നിന്നാണ് 1. 059 കിലോ സ്വര്‍ണം പിടികൂടിയത്.

59 ലക്ഷം രൂപ വിലവരും. ജിദ്ദയില്‍ നിന്ന് എത്തിയതാണ് ഷംസുദ്ദീന്‍. മിശ്രിത രൂപത്തില്‍ ക്യാപ്‌സൂളുകളിലാക്കി ശരീരത്തിനകത്ത് ഒളിച്ചുകടത്താനാണ് ഷംസുദ്ദീന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്.

Exit mobile version