Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും

താമരശ്ശേരി: നൂറാം വാര്‍ഷികം ആഘോഷിക്കുന്ന താമരശ്ശേരി ഗവണ്‍മെന്റ് യു പി സ്‌കൂളിന് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ താമരശ്ശേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുന്‍ എം എല്‍ എ കാരാട്ട് റസാഖിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള എണ്‍പത് ലക്ഷം ചെലവഴിച്ചാണ് നാല് ക്ലാസ് മുറികളും സ്റ്റേജും ഉള്‍ക്കൊള്ളുന്ന കെട്ടിടം നിര്‍മിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ഡോ. എം കെ മുനീര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. മുന്‍ എം എല്‍ എ കാരാട്ട് റസാഖ് മുഖ്യാതിഥിയായിരിക്കും. രാത്രി ഏഴ് മണി മുതല്‍ പ്രശസ്ത പിന്നണിഗായകന്‍ സുനില്‍കുമാര്‍ നയിക്കുന്ന ഗാനമേളയും നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ജനുവരി പതിനാറിന് നൂറാം വാര്‍ഷിക സമാപന സമ്മേളനവും നടക്കും. പ്രധാനാധ്യാപന്‍ കെ വേണു, സീനിയര്‍ അസിസ്റ്റന്റ് റജി തോമസ്, പി ടി എ പ്രസിഡന്റ് മഹേന്ദ്രന്‍, യു കെ ദിനേശ് എന്നിവര്‍ താമരശ്ശേരി പ്രസ്സ് ഫോറം മീഡിയ ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Exit mobile version