Site icon Fourteen Kerala – 14 Kerala News

സിനിമ- സീരിയല്‍ താരം ശ്രീലക്ഷ്മി അന്തരിച്ചു

കോട്ടയം: സിനിമ- സീരിയല്‍ താരം ശ്രീലക്ഷ്മി അന്തരിച്ചു. 38 വയസ്സായിരുന്നു. രജനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ശ്രീലക്ഷ്മി നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഭാരത നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ച ശ്രീലക്ഷ്മി തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തിൽ വിവിധ ബാലേകളിൽ ശ്രദ്ധേയമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

അർധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020-ലെ സംസ്ഥാന അവാർഡും ശ്രീലക്ഷ്മി സ്വന്തമാക്കി.

ഭർത്താവ്: വിനോദ്, തലശ്ശേരി മാഹി സ്വദേശിയാണ്.

മക്കൾ: വൈഷ്ണവ്, അഭിനവ് (ഇരുവരും വിദ്യാർഥികൾ (എ.വി.എച്ച്.എസ്.എസ്. കുറിച്ചി).

സംസ്കാരം ഇന്ന് (28-09-2021-ചൊവ്വ) വൈകുന്നേരം മൂന്നു മണിയ്ക്ക്.

Exit mobile version