Site icon Fourteen Kerala – 14 Kerala News

മേപ്പയൂരില്‍ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പ് തകര്‍ത്തു; ഒരാള്‍ക്ക് പരുക്ക്

മേപ്പയൂര്‍: എളമ്പിലാട് സ്‌കൂളിന് സമീപം ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പ് തകര്‍ത്ത് ഒരാള്‍ക്ക് പരുക്ക്. മേപ്പയൂര്‍ മേയന് താഴെ അമ്മതിനെ (54) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സലഫിക്ക് മുന്‍ വശമുള്ള ബസ് സ്റ്റോപ്പ് ഇടിച്ചു തകര്‍ത്ത് സമീപത്തെ പറമ്പിലേക്ക് മറിഞ്ഞ നിലയിലാണ്. ഇന്നലെ വൈകിട്ട് ആണ് സംഭവം.

പേരാമ്പ്ര ഭാഗത്ത് നിന്ന് പയ്യോളി ഭാഗത്തേക്കു പോകുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. നാട്ടുകാരും മേപ്പയൂര്‍ പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Exit mobile version