Site icon Fourteen Kerala – 14 Kerala News

ബേക്കറിയില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടു പോയി തൊഴിലാളിയെ മര്‍ദിച്ചതായി പരാതി; പെരിങ്ങത്തൂര്‍ ഒലിപ്പില്‍ സ്വദേശിക്ക് പരിക്ക്

നാദാപുരം: തലശ്ശേരി റോഡില്‍ ഉള്ള എംആര്‍എ ബേക്കറിയില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടു പോയി തൊഴിലാളിയെ മര്‍ദിച്ചതായി പരാതി. പെരിങ്ങത്തൂര്‍ ഒലിപ്പില്‍ സ്വദേശി പുളിക്കൂല്‍ മുഹമ്മദ് റാഫിക്കാണ് (18) മര്‍ദനമേറ്റത്. ഇന്നലെ വൈകിട്ട് 2 പേര്‍ കടയിലെത്തി റാഫിയെ പുറത്തേക്ക് കുട്ടിക്കൊണ്ടുപോവുകയും മുജാഹിദ് പളളി റോഡില്‍ വച്ച് ഇവരും അവിടെ കാത്തു നിന്നവരും ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നെന്ന് റാഫി പറഞ്ഞു.

പേരോടുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്ച മുമ്പ് പെരിങ്ങത്തൂരില്‍ വച്ച് മര്‍ദനമേറ്റിരുന്നു. ഇവരുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടാണ് ബേക്കറിയില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടു പോയതെന്ന് റാഫി പറഞ്ഞു.

മൂക്കിനും നെഞ്ചിനും പരുക്കേറ്റ റാഫിയെ നാദാപുരത്തെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാത്ത പക്ഷം കടകളടച്ചു സമരം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ഏരത്ത് ഇഖ്ബാല്‍, കണേക്കല്‍ അബ്ബാസ് എന്നിവര്‍ പറഞ്ഞു.

Exit mobile version