Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി ചുരത്തില്‍ അഭിഭാഷകന് വെട്ടേറ്റു

താമരശ്ശേരി: ചുരത്തില്‍ അഭിഭാഷകന് വെട്ടേറ്റു. വയനാട് കല്‍പ്പറ്റ മണിയംകോട് സാകേത് വീട്ടില്‍ ദിനേശ്കുമാറിന്റെ മകന്‍ സച്ചിനാണ് വെട്ടേറ്റത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സച്ചിനെ കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു.

ഇന്ന് രാത്രി ഏഴ് മണിയോടെ ചുരം ഏഴാം വളവിലായിരുന്നു സംഭവം. ദേഹമാസകലം വെട്ടേറ്റ സച്ചിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് അഭിഭാഷകനായി ജോലി ചെയ്യന്ന സച്ചിനോടുള്ള മുന്‍ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് സൂചന.

Exit mobile version