Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്തെ ആദ്യത്തെ മദർ ആൻഡ് ന്യൂ ബോൺ കെയർ യൂണിറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ മദർ ആൻഡ് ന്യൂ ബോൺ കെയർ യൂണിറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ആരംഭിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രിയായ ഇവിടെ സംസ്ഥാനത്തെ ഏറ്റവും മനോഹരമായ ലേബർ റൂമുകളുടെ പ്രവൃത്തി അവസാന ഘട്ടത്തിലാണെന്നും നവജാത ശിശുക്കളുടെ ചികിത്സയിൽ അമ്മമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ മദർ ആൻഡ് ന്യൂ ബോൺ കെയർ യൂണിറ്റിലൂടെ സാധിക്കുമെന്നും പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി വീണാ ജോർജ് പറഞ്ഞു.

നാഷനൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെ 70 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ ബീന ഫിലിപ്, ഡി.എം.ഇ ഡോ.തോമസ് മാത്യു, ഡി.എച്ച്.എസ് ഡോ. വി മീനാക്ഷി, പ്രിൻസിപ്പൽ ഡോ. ഇ.വി ഗോപി, സൂപ്രണ്ടുമാരായ ഡോ.സി ശ്രീകുമാർ, ഡോ.കെ.പി സൂരജ്, ഡി.എം.ഒ ഇൻ ചാർജ് ഡോ.പിയൂഷ് എം നമ്പൂതിരിപ്പാട്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ നവീൻ, ഡോ.ടി മോഹൻദാസ്, ഡോ.ജ്യോതി രമേഷ് ചന്ദ്രൻ, ഡോ.അരുൺപ്രീത്, ഡോ.ടി.വി രാജേഷ്, ഡോ.എൽ പ്രിയ, ഡോ.വി.ടി അജിത്കുമാർ, ഡോ.അരുൺ മോഹൻ, പി.കെ ശ്രീജ, ഹംസ കണ്ണാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

Exit mobile version