Site icon Fourteen Kerala – 14 Kerala News

നോളജ്സിറ്റി യൂണിറ്റ് കേരളമുസ്ലിംജമാഅത്ത് കമ്മിറ്റി നിലവില്‍ വന്നു

താമരശ്ശേരി: കേരളമുസ്ലിംജമാഅത്ത് താമരശ്ശേരി സോണ്‍തല കൗണ്‍സിലുകള്‍ക്ക് മര്‍കസ് നോളജ്സിറ്റിയില്‍ തുടക്കമായി. നോളജ്സിറ്റി യൂണിറ്റ് കമ്മിറ്റി രൂപീകരണത്തോടെയാണ് കൗണ്സിലുകള്‍ക്ക് തുടക്കം കുറിച്ചത്. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ആര്‍ പി ഹുസൈന്‍മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. എസ് എ ബാഫഖിതങ്ങള്‍ അധ്യക്ഷത വഹിച്ചു.

പൈതൃകം എന്ന വിഷയത്തില്‍ ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി ക്ലാസ്സെടുത്തു. പി അലിക്കുഞ്ഞ് മൗലവി, ഹംസമുസ്ലിയാര്‍ കളപ്പുറം, ഡോ. ശംസുദ്ധീന്‍, കെ ഉമര്‍ഹാജി, സലീം കളപ്പുറം പ്രസംഗിച്ചു.

ഭാരവാഹികളായി എസ് എ ബാഫഖിതങ്ങള്‍(പ്രസിഡന്റ്), അലിക്കുഞ്ഞ് മൗലവി, ഹംസമുസ്ലിയാര്‍(വൈസ് പ്രസി), മജീദ് പുത്തൂര്‍(ജനറല്‍ സെക്രട്ടറി), ഡോ. അമീര്‍ഹസ്സന്‍, കെ അബ്ദുല്ലത്തീഫ്(സെക്രട്ടറി), ഡോ. അബ്ദുസ്സലാം മുഹമ്മദ്(ഫിനാന്‍സ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. സോണ്‍ റിട്ടേണിംഗ് ഓഫീസര്‍ അന്‍വര്‍സഖാഫി തേക്കിന്‍തോട്ടം നേതൃത്വം നല്‍കി. മജീദ് പുത്തൂര്‍ സ്വാഗതവും കെ അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു.

Exit mobile version