Site icon Fourteen Kerala – 14 Kerala News

ചുരത്തിൽ അപകടം; കാർ താഴ്ചയിലേക്ക് മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

താമരശ്ശേരി: ചുരം ഒന്നാം വളവിന് താഴെ ഇരുപത്തിയെട്ടാം മൈലിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു, യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു. വയനാട് ഭാഗത്ത് നിന്നും ചുരം ഇറങ്ങി വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

എറണാകുളം സ്വദേശികളായ രണ്ടു പേരാണ് കാറിൽ ഉണ്ടായിരുന്നത്. വൈകുന്നേരം 3.30ഓടെയായിരുന്നു അപകടം. പതിനഞ്ച് മീറ്ററോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്.

Exit mobile version