Site icon Fourteen Kerala – 14 Kerala News

കക്കട്ടില്‍ യുവതിയും കുഞ്ഞും കിണറ്റിൽ മരിച്ച സംഭവം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കുറ്റ്യാടി: കക്കട്ടില്‍ മണിയൂര്‍ താഴെയില്‍ യുവതിയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി കുറ്റ്യാടി പോലീസ്. മണിയൂര്‍ താഴെ നെടുവലംകണ്ടി ഷിബിലിന്റെ ഭാര്യയും മുള്ളമ്പത്ത് ഇരുമ്പന്‍ തടം മേക്കോട്ടുമ്മല്‍ നാണുവിന്റെ മകളുമായ വിസ്മയ(24) ഏഴുമാസം പ്രായമായ മകള്‍ ഹഷ്വിക എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനു മുന്‍വശത്തെ ജലനിധി പൊതു കിണറില്‍ കണ്ടെത്തിയത്. ഇരുവരെയും വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ തിരച്ചില്‍ നടത്തിയിരുന്നു.

തിരച്ചിലിന് ഒടുവിലാണ് കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കിണറിന്റെ മുകള്‍ഭാഗത്തുള്ള ഗ്രില്ലിന്റെ വാതില്‍ തുറന്നു കിടന്ന നിലയിലായിരുന്നു. നാദാപുരത്തു നിന്നും അഗ്‌നി രക്ഷാ സേനയും കുറ്റ്യാടി പോലീസും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്ത് കുറ്റ്യാടി താലൂക്ക് ആശു പത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്.

Exit mobile version