Site icon Fourteen Kerala – 14 Kerala News

കൊല്ലത്ത് 7 പേർക്ക് തെരുവ് നായയുടെ കടിയേറ്റു

കൊല്ലം: കൊല്ലം കുളത്തുപ്പുഴയിൽ തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പ ഭക്തർക്കടക്കം ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു.വൈകിട്ട് അഞ്ചരയോടെ കുളത്തുപ്പുഴ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിനടുത്തു വച്ചായിരുന്നു തെരുവ് നായയുടെ ആക്രമണം.

അഞ്ചു പേരെ കുളത്തുപ്പുഴ ആശുപത്രിയിലും, രണ്ടു പേരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.പ്രദേശത്ത് അറവ് മാലിന്യം തള്ളുന്നത് കൊണ്ട് നേരത്തെ മുതൽ തെരുവുനായ ശല്യം രൂക്ഷമാകുന്നുവെന്ന് പലതവണ അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല എന്നും പരാതിയുണ്ട്.

Exit mobile version